കാട്ടാനയെ ഉണ്ടാക്കിയത് പിണറായി വിജയൻ അല്ല: എംഎം മണി

മൂന്നാർ: ഇടുക്കിയിലെ കാട്ടാന ആക്രമണ വിഷയത്തിൽ കോൺഗ്രസിനെതിരെ വിമർശനവുമായി മുൻമന്ത്രിയും എംഎൽഎയുമായ എംഎം മണി. കാട്ടാന ആക്രമണത്തെ ചെറുക്കാൻ കഴിയുന്നതെല്ലാം സർക്കാർ ചെയ്യുന്നുണ്ട്. സോണിയ ഗാന്ധി ഇവിടെ വന്ന് ഭരിച്ചാലും ഇതിനപ്പുറം ഒന്നും ചെയ്യില്ലെന്നും എംഎം മണി പറഞ്ഞു.

കാട്ടാനയെ ഉണ്ടാക്കിയത് പിണറായി വിജയൻ അല്ലെന്നും, ഇനി ആനയെ പിടിക്കാൻ പ്രതിപക്ഷ നേതാവ് വിഡി സതീശനെ എൽപ്പിക്കാമെന്നും മണി പറഞ്ഞു.

അടുത്തിടെയായി ഇടുക്കിയിലെ പല പ്രദേശങ്ങളിലും കാട്ടാന ശല്യം രൂക്ഷമാണ്.വനം വകുപ്പിന്റെ ഭാഗത്തുനിന്നും ആവശ്യമായ നടപടികൾ ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. സർക്കാരിന്റെ കെടുകാര്യസ്ഥതയാണ് ആന ശല്യം രൂക്ഷമാകാൻ കാരണമെന്നായിരുന്നു കോൺഗ്രസിന്റെ ആരോപണം.

Top