നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പണം തുടരുന്നു. ഉടുമ്പന്‍ചോല എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.എം മണി നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിലും വേങ്ങര യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലികുട്ടി വേങ്ങര ബ്ലോക്ക് ഓഫീസിലുമെത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.
പട്ടാമ്പിയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മുഹമ്മദ് മുഹസിനും ഇന്ന് നാമനിര്‍ദേശ പത്രിക നല്കി. മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.പി സാനു വരണാധികാരിയായ ജില്ലാ കളക്ടര്‍ കെ ഗോപാലകൃഷ്ണന് മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്.