‘ആരുടേയും കുടുംബ സ്വത്തല്ല തരാന്‍ ആവശ്യപ്പെടുന്നത്’ വിമര്‍ശിച്ച്‌ എം.എം മണി

കട്ടപ്പന: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കട്ടപ്പന ബ്ലോക്ക് പരിധിയില്‍ നിന്നുമുള്ള തുക കുറഞ്ഞതിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മന്ത്രി എം.എം മണി. ജോയ്‌സ് ജോര്‍ജ് എംപിയും ഇടുക്കി കലക്ടര്‍ കെ.ജീവന്‍ ബാബുവും ഉള്‍പ്പെടെ പങ്കെടുത്ത ചടങ്ങിലാണു ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് ഭരണസമിതികളെ മന്ത്രി ശകാരിച്ചത്.

”ആരുടേയും കുടുംബ സ്വത്തല്ല തരാന്‍ ആവശ്യപ്പെടുന്നത്. എന്റേയും കളക്ടറുടേയും വീട്ടിലേക്ക് കൊണ്ടുപോകാനുമല്ല ഈ തുക സമാഹരിക്കുന്നത്. ഇക്കാര്യത്തില്‍ ഉണ്ടായ പിഴവുകള്‍ തിരുത്തി കൂടുതല്‍ തുക കളേ്രക്ടറ്റില്‍ ഏല്‍പ്പിക്കാന്‍ ശ്രമിക്കണം” മന്ത്രി പറഞ്ഞു.

തുക നല്‍കാതെ പാലവും തോടും എന്നൊന്നും പറഞ്ഞ് ആരും വന്നിട്ട് കാര്യമില്ലെന്നും മന്ത്രി തുറന്നടിച്ചു.

Top