തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയെ പരിഹസിച്ച് മന്ത്രി എം എം മണി. മുമ്പ് ബിജെപിക്ക് ഇവിടെ ഒരു അധ്യക്ഷന്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന് കേന്ദ്ര നേതൃത്വം ഒരു പണി കൊടുത്തു. തന്റെ മുന്‍ഗാമിക്ക് ലഭിച്ച പണി തനിക്കും തരപ്പെടുമോയെന്ന് അന്വേഷിച്ചു നടക്കുകയാണ്. വയ്ക്കീലാണ് വയ്‌പ്പെന്നും മന്ത്രി പരിസാഹരൂപേണ
കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ബി.ജെ.പി.ക്ക് ഇവിടെ മുമ്പൊരു അധ്യക്ഷൻ ഉണ്ടായിരുന്നു. വാ തുറന്നാൽ വിഡ്ഢിത്തരമേ പറയൂ. അവസാനം കേന്ദ്ര നേതൃത്വം അദ്ദേഹത്തിന് ഒരു പണി കൊടുത്തു. സ്വസ്ഥമായി. ഇപ്പോൾ തന്റെ മുൻഗാമിക്ക് ലഭിച്ച പണി തനിക്കും തരപ്പെടുമോയെന്ന് അന്വേഷിച്ചു നടക്കുകയാണ് മുൻഗാമിയെക്കാൾ ‘കേമനായ’ പിൻഗാമി. പ്രമുഖ വക്കീലെന്നാണ് വയ്പ്പ്.
ഭരണഘടനയെയും സുപ്രീം കോടതി വിധിയെയും അംഗീകരിക്കാത്തവർ ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കണം, രാജ്യം വിട്ടുപോകണം എന്നെല്ലാം മറ്റൊരു മുൻഗാമി പറഞ്ഞിരുന്ന കാര്യം പിൻഗാമി ഓർക്കുന്നുണ്ടാവുമല്ലോ. ഇക്കാര്യം അദ്ദേഹത്തിൻറെ പാർട്ടിക്കാർ സ്വയം നടപ്പാക്കാൻ തീരുമാനിച്ചാൽ ബി.ജെ.പി.യിൽ ആരെങ്കിലും ഇവിടെ അവശേഷിക്കുമോ.