തിരുവനന്തപുരം: സംസ്ഥാനത്ത് തെരഞ്ഞെടുപ്പും പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളും ആസന്നമായതിനെ തുടര്‍ന്ന് പുതിയ മോഡി മോഡല്‍ തട്ടിപ്പ് തുടങ്ങിയിരിക്കുന്നുവെന്ന് മന്ത്രി എം എം മണി. മുമ്പ് കള്ളപ്പണം തടയാനും അഴിമതി ഇല്ലാതാക്കാനും തുടങ്ങിയ നോട്ട് നിരോധനം പോലുള്ള മറ്റൊരു തട്ടിപ്പാണ് ഇത്. അത് തുടര്‍ന്നുകൊണ്ടേയിരിക്കുമെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പും പാർലമെന്റ് തെരഞ്ഞെടുപ്പും ആസന്നമായതിനെത്തുടർന്ന് ‘മോഡി മോഡൽ’ പുതിയ തട്ടിപ്പ് തുടങ്ങിയിരിക്കുന്നു — 59 മിനിട്ട് കൊണ്ട് ഒരു കോടി രൂപ വായ്പ. അതിനു മുമ്പ് കള്ളപ്പണം തടയാനും അഴിമതി ഇല്ലാതാക്കാനും ‘നോട്ട് നിരോധനം’ തട്ടിപ്പ്, റിസർവ് ബാങ്കുമായുള്ള ഉടക്ക് വേറൊരു തട്ടിപ്പ്. റാഫേൽ വിമാനത്തിന്റെ വില പറയാനാവില്ലെന്ന് ബി.ജെ.പി.സർക്കാർ പരമോന്നത കോടതിയിൽ. വില പറഞ്ഞാൽ പൂച്ച് വെളിയിലാകും, അതുകൊണ്ടാണ്. അങ്ങിനെ ‘മോഡി മോഡൽ തട്ടിപ്പ്’ പലവിധം, അനേകം. അത് ഇനിയും തുടർന്നു കൊണ്ടേയിരിക്കും.