‘റീസൈക്കിള്‍ കേരള’; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ അഭിനന്ദിച്ച് എം എം മണി

തിരുവനന്തപുരം: ഡിവൈഎഫ്‌ഐയുടെ റീസൈക്കിള്‍ കേരള പദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്ത് കോടിയിലധികം രൂപ സംഭാവന നല്‍കിയ പ്രവര്‍ത്തകരെ അഭിനന്ദിച്ച് മന്ത്രി എം എം മണി. മറ്റൊരു യുവജന സംഘടനയ്ക്കും സാധിക്കാത്ത കാര്യമാണ് ഡിവൈഎഫ്‌ഐ ചെയ്തതെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

#ഡിവൈഎഫ്‌ഐയുടെ #റീസൈക്കിൾ_കേരള പദ്ധതിയിലൂടെ സംസ്ഥാനമാകെ നിന്ന് ആക്രി പെറുക്കിയും, മീൻ വിറ്റും, കല്ലും തടിയും ചുമന്നും, വിവിധ ഉല്പന്നങ്ങൾ വില്പന നടത്തിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഡിവൈഎഫ്‌ഐ സ്വരൂപിച്ച് നൽകിയത് 10,95,86,537 രൂപ.
മറ്റൊരു യുവജന സംഘടനയ്ക്കും കഴിയാത്ത ഇത്തരമൊരു സംരംഭത്തിന് നേതൃത്വം നൽകിയ ഡി.വൈ.എഫ്.ഐ. നേതൃത്വത്തിനും ഇതിൽ പങ്കാളികളായ മറ്റെല്ലാവർക്കും അഭിനന്ദനങ്ങൾ.
ഈ സംരംഭത്തിലൂടെ 1543 ടൺ പ്ലാസ്റ്റിക് മാലിന്യങ്ങളും നീക്കാൻ സാധിച്ചു എന്ന കാര്യവും പ്രത്യേകം അഭിനന്ദനാർഹമാണ്.

Top