കൊച്ചി: വിവാദ പ്രസംഗത്തില്‍ മന്ത്രി എം എം മണിക്കെതിരായ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
മണിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ജോര്‍ജ് വട്ടക്കുളം നല്‍കിയ ഹരജിയാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുക. മുന്‍ ഹരജിയില്‍ ഭേദഗതി വരുത്തിയാണ് ഇന്ന് സമര്‍പ്പിക്കുക. മണിയുടെ വിവാദ പ്രസംഗത്തിന്റെ സി ഡി ഇടുക്കി എസ് പി ഇന്ന് കോടതിയില്‍ ഹാജരാക്കിയേക്കും.
മൂന്നാറിലെ പൊമ്പിളൈ ഒരുമൈ കൂട്ടായ്മയുടെ സമരത്തിനെതിരായ മന്ത്രി എം എം മണിയുടെ പ്രസ്താവനയാണ് വിവാദമായത്. മൂന്നാര്‍ ഒഴിപ്പിക്കലിനെത്തിയ സുരേഷ്‌കുമാര്‍ അവിടെ ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം മദ്യപാനമായിരുന്നു പരിപാടി. അക്കാലത്ത് കുടിയും സകല വൃത്തിക്കേടും നടന്നിട്ടുണ്ട്. പൊമ്പിളൈ ഒരുമൈയുടെ സമരകാലത്തും ഇതൊക്കെ തന്നെയാണ് നടന്നതെന്നും സമരസമയത്ത് അവിടെ കാട്ടിലായിരുന്നു പരിപാടിയെന്നുമായിരുന്നു മന്ത്രിയുടെ വാക്കുകള്‍.