ജലനിരപ്പ് ഉയര്‍ന്നു; ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കുമെന്ന് എം.എം. മണി

അടിമാലി: ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കുമെന്ന് മന്ത്രി എം.എം. മണി.

വ്യാഴാഴ്ച പന്ത്രണ്ടുമണിയ്ക്ക് ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ തുറന്ന് ട്രയല്‍ റണ്‍ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇടമലയാര്‍ അണക്കെട്ടിലെ സ്ഥിതിഗതികള്‍ കൂടി വിലയിരുത്തിയ ശേഷം മാത്രമേ ചെറുതോണിയിലെ കൂടുതല്‍ ഷട്ടറുകള്‍ തുറക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചെറുതോണി അണക്കെട്ടിലെ മൂന്നാമത്തെ ഷട്ടറാണ് തുറക്കുക. 50 സെന്റിമീറ്റര്‍ ഷട്ടര്‍ ഉയര്‍ത്തി സെക്കന്‍ഡില്‍ 50 ഘനമീറ്റര്‍ വെള്ളം പുറത്തേക്ക് ഒഴുക്കുവാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

Top