തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയില്‍ അഴിച്ചുപണി. മുതിര്‍ന്ന സിപിഎം നേതാവ് എം.എം.മണി വൈദ്യുതി മന്ത്രിയാകും ഇന്നു ചേര്‍ന്ന സിപിഎം സംസ്ഥാന സമിതി യോഗമാണ് എം.എം.മണിയെ മന്ത്രിയാക്കാനുള്ള തീരുമാനമെടുത്തത്.
വൈദ്യുതി വകുപ്പ് മണിക്ക് നല്‍കുമെന്നാണ് വിവരങ്ങള്‍. ഇതിനു പുറമേ മറ്റുചില വകുപ്പുകളിലും അഴിച്ചുപണി നടത്താന്‍ സംസ്ഥാന സമിതി തീരുമാനിച്ചു.
വ്യവസായ–കായിക വകുപ്പുകളുടെ ചുമതല എ.സി മൊയ്തീനും യുവജനക്ഷേമവും സഹകരണവും കടകംപള്ളി സുരേന്ദ്രനും നല്‍കുമെന്നാണ് വിവരങ്ങള്‍.
എം എം മണി ആദ്യമായാണ് മന്ത്രിസ്ഥാനത്ത് എത്തുന്നത്. സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളില്‍ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാഞ്ഞ ഏക വ്യക്തി എംഎം മണിയായിരുന്നു. മന്ത്രിസഭാ രൂപീകരണ സമയത്ത് അദ്ദേഹത്തിന് സര്‍ക്കാര്‍ ചീഫ് വിപ്പ് പദവി നല്‍കുകയായിരുന്നു ചെയ്തത്.
വ്യവസായ വകുപ്പ് മന്ത്രിയായിരുന്ന ഇ പി ജയരാജന്‍ ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന രാജിവെച്ച സാഹചര്യത്തിലാണ് മന്ത്രിസഭയില്‍ അഴിച്ചുപണി വേണ്ടി വന്നത്. നിലവില്‍ മുഖ്യമന്ത്രിയായിരുന്നു ജയരാജന്റെ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നത്.