കുഞ്ചിത്തണ്ണി: പെമ്പിളൈ ഒരുമൈക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ മന്ത്രി എംഎം മണിയുടെ വീടിന് മുന്നില്‍ സ്ത്രീകളുടെ പ്രതിഷേധം.
മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ രണ്ട് സ്ത്രീകളാണ് പ്രതിഷേധിച്ചത്.
മന്ത്രിയുടെ വാഹനം കടന്നുപോകുന്നതിനിടെ പ്രതിഷേധക്കാര്‍ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ചു.
എന്നാല്‍ പോലീസുകാര്‍ ഇടപെട്ട് ഇവരെ പിടിച്ചുമാറ്റി. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യാതെ വിട്ടയച്ചെന്നാണ് വിവരം.