വണ്‍, ടു, ത്രീ.. പ്രസംഗം; എം എം മണിക്കെതിരായ കേസ് കോടതി തള്ളി

mm mani

തൊഴുപുഴ: മണക്കാട് പ്രസംഗത്തില്‍ മന്ത്രി എം എം മണിക്കെതിരായ കേസ് കോടതി തള്ളി.

തൊടുപുഴ ജൂഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി എംഎം മണി സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി അംഗീകരിക്കുകയായിരുന്നു.

തൊടുപുഴ മണക്കാട്ട് 2012 മേയ് 20ന് ഒരു കോര്‍ണര്‍ മീറ്റിംഗില്‍ നടത്തിയ പ്രസംഗം വിവാദമായിരുന്നു.

വണ്‍, ടു, ത്രീ.. രാഷ്ട്രീയ പ്രതിയോഗികളെ ഒന്നൊന്നായി വകവരുത്തിയിട്ടുണ്ടെന്ന മണക്കാട് പ്രസംഗത്തിനെതിരെ പൊലീസ് കേസെടുത്തു. തുടര്‍ന്ന് 45 ദിവസത്തെ ജയില്‍വാസം എംഎം മണി അനുഭവിച്ചു.

Top