ഇടുക്കി: നടിയെ ആക്രമിച്ച കേസില്‍ പൊലീസ് ചോദ്യം ചെയ്ത ശേഷം ദിലീപിന്റെ മുഖം കണ്ടപ്പോഴേ എന്തോ കുഴപ്പമുണ്ടെന്ന് തോന്നിയിരുന്നുവെന്ന് വൈദ്യുതി മന്ത്രി എംഎം മണി.
നടിയെ ആക്രമിച്ച കേസില്‍ എത്ര ഉന്നതനായാലും പിടി വീഴുമെന്നും എംഎം മണി പറഞ്ഞു. ദിലീപിന്റെ അറസ്റ്റില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പൊലീസിന് മേല്‍ സര്‍ക്കാര്‍ ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ല. തുടക്കം മുതല്‍ പൊലീസ് ശരിയായ രീതിയിലാണ് അന്വേഷണം നടത്തിയത്. അതിന്റെ ഫലമായാണ് പ്രതികളെ പിടികൂടാനായതെന്നും മന്ത്രി വ്യക്തമാക്കി.