‘ഓമ്പ്രാ, നീയാണല്ലോ കോടതി’; ​ഗവർണർക്ക് മറുപടിയുമായി എം എം മണി

തൊടുപുഴ: ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഎം നേതാവ് എംഎം മണി എംഎൽഎയും രം​ഗത്ത്. ധനമന്ത്രി കെ.എൻ.ബാലഗോപാലിനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്ന ​ഗവർണറുടെ നിർദ്ദേശത്തെ പരിഹസിച്ചാണ് മണിയാശാന്റെ ഫേസ്ബുക്ക് കുറിപ്പ്. ‘ഓമ്പ്രാ, നീയാണല്ലോ കോടതി’ എന്നാണ് ഉടുമ്പൻചോല എംഎൽഎ ഫെയ്സ്ബുക്കിൽ കുറിച്ചത്.

നിരവധിപ്പേരാണ് മിനിറ്റുകൾക്കുള്ളിൽ തന്നെ എം എം മണിയുടെ പോസ്റ്റ് ഷെയർ ചെയ്തത്. കേരളത്തിലെയും ദേശീയ തലത്തിലെയും മാധ്യമങ്ങളിൽ വന്ന വാർത്തകൾ ചൂണ്ടിക്കാട്ടി ബാലഗോപാലിനെതിരെ കർശന നടപടിയെടുക്കണമെന്നു ഗവർണർ മുഖ്യമന്ത്രിയോട് അഞ്ച് പേജുള്ള കത്തിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഗവർണറുടെ ‘പ്ലഷർ’ അവസാനിപ്പിക്കുന്നതിനു തക്കമുള്ള ഒരു കാരണവും മന്ത്രിയുടെ പ്രസ്താവനയ്ക്കില്ലെന്നും വിഷയത്തിൽ തുടർനടപടികൾ ആവശ്യമില്ലെന്നു കരുതുന്നതായും മുഖ്യമന്ത്രി മറുപടി കത്തിൽ പറഞ്ഞു.

Top