ഇടുക്കി: എന്തു വന്നാലും തന്റെ സംസാര ശൈലി മാറ്റില്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി എം എം മണി.
ഇതേ ശൈലിയില്‍ തന്നെയാണു മുമ്പും പ്രസംഗിച്ചിരുന്നത്. ആര് എന്തൊക്കെ പറഞ്ഞാലും ഈ ശൈലിയില്‍ മാത്രമേ പ്രസംഗിക്കാനറിയൂ, അത് മാറ്റാനാവില്ലെന്നും മണി പറഞ്ഞു.
ഇത് ഇടുക്കി ജില്ലയാണെന്നും ശൈലി മാറ്റേണ്ട കാര്യമില്ലെന്നും മണി വ്യക്തമാക്കി.