തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വര്‍ഷം പവര്‍കട്ടും ലോഡ് ഷെഡിംങ്ങും ഉണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി എം എം മണി.
മുന്‍കൂട്ടി ഉള്ള ആസൂത്രണമാണ് പ്രതിസന്ധി ഒഴിവാക്കിയതെന്നും ഈ വര്‍ഷം 3288 ദശലക്ഷം യൂണിറ്റിന്റെ കുറവാണ് ഉണ്ടായതെന്നും എം എം മണി നിയമസഭയില്‍ പറഞ്ഞു.
കാലവര്‍ഷവും തുലാവര്‍ഷവും ദുര്‍ബലമായ സാഹചര്യത്തില്‍ വൈദ്യുതി പ്രതിസന്ധി ഉണ്ടായെങ്കിലും പവര്‍കട്ടോ ലോഡ് ഷെഡിംങ്ങോ ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ല.
3288 ദശലക്ഷം യൂണിറ്റിന്റെ കുറവാണ് ഈ ജലവര്‍ഷം ഉണ്ടായിട്ടുള്ളത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഓഗസറ്റ് മുതല്‍ ആസൂത്രണം ചെയ്ത നടപടികള്‍ വഴിയാണ് പ്രതിസന്ധി ഒഴിവായത്.
വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന് 100 മെഗാവാട്ട് വൈദ്യുതി 24 മണിക്കൂറും ഇത് കൂടാതെ 100 മെഗാവാട്ട് വൈദ്യുതി രാത്രി 6 മണിക്കൂറും ലഭിക്കുന്നതിന് വേണ്ടി ഡീപ് ലേലം വഴി നടപടികള്‍ സ്വീകരിച്ചിരുന്നു.
കേന്ദ്ര വൈദ്യുതോല്‍പ്പാദന നിലയങ്ങളില്‍ നിന്നും പ്രതിദിനം ശരാശരി 1300 മെഗാവാട്ട് വൈദ്യുതിയാണ് കുറഞ്ഞ നിരക്കില്‍ സംസ്ഥാനത്തിന് ലഭിക്കുന്നതെന്നും മന്ത്രി അറിയിച്ചു.