തൊടുപുഴ: ഇടുക്കി പൊന്മുടിയില്‍ വൈദ്യുതി ബോര്‍ഡിന്റെ കൈവശമുള്ള ഭൂമി സഹകരണ സംഘങ്ങള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചത് വ്യക്തികള്‍ ലാഭമുണ്ടാക്കാതിരിക്കാന്‍ വേണ്ടിയാണെന്ന് മന്ത്രി എം.എം മണി. ഭൂമി രാജാക്കാട് സര്‍വീസ് സഹകരണ ബാങ്കിന് പാട്ടത്തിന് നല്‍കിയതില്‍ ക്രമക്കേടില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ഹൈഡല്‍ ടൂറിസം പദ്ധതിയുടെ ചെയര്‍മാന്‍ ഞാനാണ്. വ്യക്തികള്‍ ലാഭമുണ്ടാക്കാതിരിക്കാനാണ് സഹകരണ സംഘങ്ങള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചത്. നാട്ടില്‍ ആര്‍ക്കെങ്കിലും ജോലി കിട്ടാനും അത് സഹായിക്കും. ടെന്‍ഡറൊക്കെ വിളിച്ചാണ് ഇതൊക്കെ ചെയ്തത്. ഇത്ര ശതമാനം ഹൈഡല്‍ ടൂറിസത്തിനും ഇത്ര ശതമാനം വൈദുതി വകുപ്പിനും പണം നല്‍കണമെന്നും വ്യവസ്ഥയുണ്ട്’- മന്ത്രി എം.എം മണി പറഞ്ഞു.
അതേസമയം വൈദ്യുതി ബോര്‍ഡിന്റെ കൈവശമുള്ള ഭൂമി സര്‍വീസ് സഹകരണ ബാങ്കിന് പാട്ടത്തിന് നല്‍കിയതില്‍ ക്രമക്കേട് ഉണ്ടെന്ന്
ആരോപിച്ച് പ്രക്ഷോഭം തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് കോണ്‍ഗ്രസ്.