തിരുവനന്തപുരം: തന്റെ സംസാര ശൈലി മാറ്റാനാവില്ല എന്നാല്‍ വിവാദമുണ്ടാക്കില്ലെന്ന് മന്ത്രി എം എം മണി.
പാര്‍ട്ടിയുടെ ശാസന ഉള്‍ക്കൊള്ളുന്നുണ്ടെന്നും പാര്‍ട്ടി എന്തുപറഞ്ഞാലും കേള്‍ക്കുമെന്നും എംഎം മണി പറഞ്ഞു.
സ്ത്രീവിരുദ്ധമായി സംസാരിച്ചെന്ന് പാര്‍ട്ടി വിലയിരുത്തിയിട്ടില്ല. വിവാദത്തിന് കാരണക്കാരനായതുകൊണ്ടാണ് പാര്‍ട്ടി നടപടിയെടുത്തതെന്നും മണി പറഞ്ഞു.
അതേസമയം, സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി എംഎം മണിക്കെതിരായ പാര്‍ട്ടി നടപടിയില്‍ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു.
പാര്‍ട്ടിയുടെ യശസിന് മങ്ങലേല്‍പിക്കുന്ന പരാമര്‍ശം നടത്തിയതിനാണ് പരസ്യശാസനയെന്നു കോടിയേരി പറഞ്ഞു.
മൂന്നാര്‍ പ്രശ്‌നത്തിന്റെ മറവില്‍ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ഓരോ വകുപ്പും സ്വതന്ത്രസാമ്രാജ്യമായി പ്രവര്‍ത്തിക്കുന്നരീതി എല്‍ഡിഎഫില്‍ ഇല്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.