ഇടുക്കി: ഇടുക്കിയിലും സിപിഎമ്മിനെതിരെ കള്ളവോട്ട് ആരോപണം. വ്യാജ തിരിച്ചറിയില്‍ രേഖ ഉണ്ടാക്കി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഉടുമ്പന്‍ ചോല മണ്ഡലത്തിലെ രണ്ട് ബൂത്തുകളില്‍ കള്ളവോട്ട് ചെയ്തുവെന്നാണ് ആരോപണം.
ഡിവൈഎഫ്ഐ പ്രവർത്തകനായ രഞ്ജിത്ത് എന്നയാൾ ഉടുമ്പൻചോലയിലെ 66, 69 ബൂത്തുകളിൽ വോട്ട് ചെയ്തു. ഇത് സംബന്ധിച്ച് ജില്ലാ കളക്ടർക്ക് യുഡിഎഫ് പരാതി നൽകി.
വോട്ട് രേഖപ്പെടുത്തിയ ശേഷം യുഡിഎഫ് ബൂത്ത് ഏജന്റെമാരെ രഞ്ജിത്ത് വെല്ലുവിളിക്കുകയും ചെയ്തിരുന്നെന്ന് ഇടുക്കി ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ ആരോപിച്ചു.