ശിവരാമന് മറുപടി ഇല്ലെന്ന് എം.എം.മണി

തിരുവനന്തപുരം: കെ.കെ.രമയെ അധിക്ഷേപിച്ചുവെന്നത് സംബന്ധിച്ച് ആനിരാജക്ക് തന്റെ പാര്‍ട്ടിയുടെ നേതാക്കളോടോ തന്നോടോ ചോദിക്കാമായിരുന്നുവെന്ന് എം.എം.മണി. കെ.കെ രമയെ ആക്ഷേപിച്ചിട്ടില്ല. ചിലതൊക്കെ പറയണം എന്ന് വിചാരിച്ചിരുന്നു. തെറ്റൊന്നും പറഞ്ഞിട്ടില്ലെന്നും എം.എം.മണി പറഞ്ഞു.

രമക്ക് യുഡിഎഫ് കൂടുതല്‍ സമയം കൊടുക്കുന്നു. വിധവ എന്ന് പറഞ്ഞത് യുഡിഫ് ആണ്. കെ.കെ.ശിവരാമന് മറുപടി ഇല്ലെന്നും എം.എം.മണി പറഞ്ഞു.

എം.എം.മണിയുടേത് ‘പുലയാട്ട് ഭാഷ’ എന്നായിരുന്നു സിപിഐ ജില്ലാ സെക്രട്ടറിയുടെ പരാമര്‍ശം. ആനിരാജക്കെതിരെ എം.എം.മണി നടത്തിയ അപകീര്‍ത്തികരമായ പ്രസ്താവനയില്‍ പ്രതികരിക്കവെയായിരുന്നു കെ.കെ.ശിവരാമന്റെ പ്രതികരണം.

Top