ഇടുക്കി: പി ജെ ജോസഫിനെതിരെ ഉന്നയിച്ച ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് എം എം മണി വ്യക്തമാക്കി.ചത്തതിനൊക്കുമേ ജീവിച്ചിരിക്കും എന്നു പറയുന്നതുപോലെയാണ് കാര്യങ്ങള്‍.ഇനി ചെറുപ്പക്കാര്‍ വരട്ടെ .തനിക്കും വയ്യാതെയായി .ചാകുന്നത് വരെ എംഎല്‍എ ആയിരിക്കാന്‍ തന്നെ കിട്ടില്ല.പി ജെ ജോസഫിന്റെ കാലം കഴിഞ്ഞു. തന്റേത് കഴിയാന്‍ പോകുന്നു.മരിക്കുന്നത് വരെ എംഎല്‍എയും എംപിയും ആകണം എന്ന് പറയുന്നത് അസംബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.
പി ജെ ജോസഫിനെതിരെ എം എം മണി നടത്തിയത് അസംബന്ധ പ്രസ്താവനയെന്ന് ഡീന്‍ കുര്യാക്കോസ് എംപി പറഞ്ഞു. മാന്യതക്ക് നിരക്കാത്തതും അങ്ങേയറ്റം അപഹാസ്യവുമായ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം.എം എം മണിയുടെ ചിലവിലല്ല ഇടുക്കിയിലെ ജനപ്രതിനിധികള്‍ ജീവിക്കുന്നതെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.