സ്ഥിതിഗതികള്‍ വിലയിരുത്താന്‍ വൈദ്യുതി മന്ത്രി ഇന്ന് ഇടുക്കി അണക്കെട്ട് സന്ദര്‍ശിക്കും

ചെറുതോണി: ഇടുക്കി അണക്കെട്ടിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ വൈദ്യുതി മന്ത്രി എം എം മണി ഇന്ന് അണക്കെട്ട് സന്ദര്‍ശിക്കും. തുടര്‍ന്ന് മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ കളക്ട്രേറ്റില്‍ അവലോകന യോഗം ചേരും.

ട്രയല്‍ റണ്‍ ഉള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ യോഗത്തില്‍ തീരുമാനിച്ചേക്കും. ഇതിനിടെ മഴ മാറി നില്‍ക്കുന്നതിനാല്‍ അണക്കെട്ടിലേക്കുള്ള നീരൊഴുക്കില്‍ ഗണ്യമായ കുറവുമുണ്ട്.

അതേസമയം, ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2396.12 അടിയായി ഉയര്‍ന്നു.

മഴയുടെ ശക്തി കുറഞ്ഞതിനാല്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ അടിയന്തിരമായി ഉയര്‍ത്തേണ്ട സാഹചര്യമില്ലെന്നാണ് അധികൃതര്‍ അറിയിച്ചത്.

തിങ്കളാഴ്ച രാത്രിയില്‍ ജലനിരപ്പ് 2395 അടിയായതിനെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. 2397 അടിയായാല്‍ പരീക്ഷണാര്‍ഥം ഷട്ടര്‍ തുറക്കാനാണ് (ട്രയല്‍) തീരുമാനം.

Top