വേട്ടക്കാര്‍ക്കൊപ്പമല്ല, ഇരകള്‍ക്കൊപ്പമാണ് പിണറായി സര്‍ക്കാരെന്ന് എം എം മണി

mm mani

തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം കേരള മനസാക്ഷിയെ ഞെട്ടിച്ചതായിരുന്നെന്ന് മന്ത്രി എം എം മണി.

കേസില്‍ പൊലീസ് അന്വേഷണം ശക്തമായും ശരിയായ ദിശയിലുമാണ് പുരോഗമിക്കുന്നത്. കുറ്റവാളികള്‍ ആരായാലും മുഖം നോക്കാതെ നടപടി എടുക്കും. ഇതിനുള്ള നിര്‍ദ്ദേശം മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

കഴിഞ്ഞ സര്‍ക്കാരിനെപ്പോലെ വേട്ടക്കാര്‍ക്കൊപ്പമല്ല, ഇരകള്‍ക്കൊപ്പമാണ് പിണറായി സര്‍ക്കാരെന്നും എം എം മണി പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :

ഒരു സിനിമാനടി ആക്രമിക്കപ്പെട്ട സംഭവം കേരള മന:സാക്ഷിയെ ഞെട്ടിച്ചതായിരുന്നു. പോലീസ് അന്വേഷണം ശക്തമായും ശരിയായ ദിശയിലും പുരോഗമിക്കുകയാണ്. കുറ്റവാളികള്‍ ആരായാലും ഏത് ഉന്നതനായാലും മുഖം നോക്കാതെ നടപടി എടുക്കാന്‍ ബഹു. മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാരിനെപ്പോലെ വേട്ടക്കാര്‍ക്കൊപ്പമല്ല ഇരകള്‍ക്കൊപ്പമാണ് പിണറായി വിജയന്‍ സര്‍ക്കാര്‍.

Top