കുറിഞ്ഞി അതിര്‍ത്തി പുനര്‍നിര്‍ണയം: റവന്യൂമന്ത്രിയെ പിന്തുണച്ച് എംഎം മണി രംഗത്ത്

mm mani

കോഴിക്കോട്: കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി കുറയുമോ എന്നത് പരിശോധന പൂര്‍ത്തിയായാലേ വ്യക്തമാകൂയെന്ന് മന്ത്രി എംഎം മണി

വിഷയത്തില്‍ റവന്യൂമന്ത്രിയുടെ നിലപാടിനോട് യോജിക്കുന്നതായും എംഎം മണി പറഞ്ഞു.

മന്ത്രിതല സമിതിയുടെ പരിശോധന പൂര്‍ത്തിയായാല്‍ മാത്രമേ വിസ്തൃതിയുടെ കാര്യത്തില്‍ വ്യക്തത വരൂ. കുറിഞ്ഞി ഉദ്യാനത്തില്‍ ജോയ്‌സ് ജോര്‍ജ് എംപിയുടെ ഭൂമി ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയില്ലന്നും മണി പറഞ്ഞു.

സമാനമായ നിലപാടായിരുന്നു കഴിഞ്ഞ ദിവസം റവന്യൂമന്ത്രിയും സ്വീകരിച്ചത്.

മൂന്നാറിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ നടക്കുന്നില്ലെന്ന് എംഎം മണി കുറ്റപ്പെടുത്തി. അതിനായുള്ള പരിശ്രമങ്ങള്‍ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

Top