വൈദ്യുതി മന്ത്രി സൗമ്യമായി സംസാരിച്ചാല്‍ പ്രശ്‌നങ്ങള്‍ പകുതി ഇല്ലാതാകും: വി.എം സുധീരന്‍

vm sudheeran

തിരുവനന്തപുരം: എറണാകുളം ശാന്തിവനത്തിലെ വൈദ്യുത ടവര്‍ നിര്‍മ്മാണം സംബന്ധിച്ച വിഷയത്തില്‍ എംഎം മണിയ്ക്ക് മറുപടിയുമായി വി എം സുധീരന്‍ രംഗത്ത്.

സുധീരന്‍ ഇപ്പോള്‍ ശാന്തിവനം സംരക്ഷണതിന് പോയിരിക്കുകയാണെന്ന് എംഎം മണി പറഞ്ഞിരുന്നു. ഇതിന് വൈദ്യുതി മന്ത്രി ഒന്ന് സൗമ്യമായി സംസാരിച്ചാല്‍ പ്രശ്‌നങ്ങള്‍ പകുതി ഇല്ലാതാകുമെന്നാണ് സുധീരന്‍ തിരിച്ചടിച്ചത്.

സുധീരന്റെ സര്‍ക്കാര്‍ ഉണ്ടായിരുന്ന കാലത്തും ഈ പ്രശ്‌നം നില നിന്നിരുന്നുവെന്നും പൊതുസമൂഹത്തിന്റെ നിലപാടാണ് താന്‍ വ്യക്തമാക്കിയതെന്നും മണി പറഞ്ഞിരുന്നു. എന്നാല്‍ അവസാന പച്ചപ്പിനെയും നശിപ്പിച്ച് മുന്നോട്ട് പോകാന്‍ നമുക്കാവില്ലെന്നും പഴയ വികസന കാഴ്ചപ്പാടുകള്‍ ഇനി നടപ്പില്ലെന്നുമാണ് സുധീരന്‍ വ്യക്തമാക്കിയത്.

Top