തിരുവനന്തപുരം: തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ പരനാറിയെന്ന് മന്ത്രി എം.എം മണി. വണ്‍ ടൂ ത്രീ പരാമര്‍ശത്തില്‍ തിരുവഞ്ചൂര്‍ തന്നെ കള്ളക്കേസില്‍ കുടുക്കിയതാണ്. എന്ത് തിരിച്ചടി നേരിട്ടാലും പരനാറി പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘കള്ളനും രാഷ്ട്രീയ വഞ്ചകനുമാണ് തിരുവഞ്ചൂര്‍. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും തിരുവഞ്ചൂരും ചേര്‍ന്നാണ് ഒരു ബന്ധവുമില്ലാത്ത തന്നെ കള്ളകേസില്‍ കുടുക്കിയത്. അറസ്റ്റ് ചെയ്ത് 46 ദിവസം ജയിലിലാക്കി’. അക്കാലത്ത് രണ്ട് ലക്ഷം പാര്‍ട്ടി പ്രവര്‍ത്തകരെ കോണ്‍ഗ്രസ് പൊലീസിനെ ഉപയോഗിച്ച് പീഡിപ്പിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു.