എല്ലാ ആരാധനാലയങ്ങള്‍ക്കും ഒരേ വൈദ്യുതി നിരക്ക്; വ്യാജ പ്രചരണങ്ങള്‍ക്കെതിരെ എം എം മണി

കൊച്ചി: ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് ക്രിസ്ത്യന്‍, മുസ്ലീം ദേവാലയങ്ങളേക്കാള്‍ ഉയര്‍ന്ന വൈദുതി ചാര്‍ജ്ജ് ഈടാക്കുന്നു
എന്ന് ചിലര്‍ പ്രചരിപ്പിക്കുന്നുണ്ടെന്ന് മന്ത്രി എം എം മണി. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഇടതുപക്ഷ ഗവണ്‍മെന്റിനെതിരേ തിരിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണിത്.

എല്ലാ ആരാധനാലയങ്ങള്‍ക്കും 500 യൂണിറ്റിന് താഴെ യൂണിറ്റിന് 5 രൂപ 70 പൈസയും അതിന് മുകളില്‍ 6 രൂപ 50 പൈസയുമാണ് നിരക്ക്. ഫിക്‌സഡ് ചാര്‍ജ്ജ് പ്രതിമാസം 65 രൂപ. ഇതാണ് റെഗുലേറ്ററി കമ്മിഷന്‍ നിശ്ചയിച്ച നിരക്ക്. അതിന് അമ്പലമെന്നോ പള്ളിയെന്നോ വ്യത്യാസമില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

നിരന്തരം വ്യാജ പ്രചരണങ്ങൾ നടത്തുന്നത് ചില രാഷ്ട്രീയ കുബുദ്ധികളുടെ രീതിയായി മാറിയിരിക്കുന്നു. കുറച്ച് നാളുകളായി, ഹിന്ദു ക്ഷേത്രങ്ങൾക്ക് ക്രിസ്ത്യൻ മുസ്ലീം ദേവാലയങ്ങളേക്കാൾ ഉയർന്ന വൈദുതി ചാർജ്ജ് ഈടാക്കുന്നു
എന്ന് ചിലർ പ്രചരിപ്പിക്കുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഇടതുപക്ഷ ഗവൺമെൻ്റിനെതിരേ തിരിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണിത്. ഒരടിസ്ഥാനവുമില്ലാത്ത ശുദ്ധ അസംബന്ധം.
എന്താണ് വാസ്തവം?
എല്ലാ ആരാധനാലയങ്ങൾക്കും 500 യൂണിറ്റിന് താഴെ യൂണിറ്റിന്
5 രുപ 70 പൈസയും അതിന് മുകളിൽ 6 രൂപ 50 പൈസയുമാണ് നിരക്ക്. ഫിക്സഡ് ചാർജ്ജ് പ്രതിമാസം 65 രൂപ. ഇതാണ് റെഗുലേറ്ററി കമ്മിഷൻ നിശ്ചയിച്ച നിരക്ക്. അതിന് അമ്പലമെന്നോ പള്ളിയെന്നോ വ്യത്യാസമില്ല.
മുഖ്യമന്ത്രിക്കും
ഗവൺമെൻ്റിനും ഇടതുപക്ഷത്തിനും എതിരെ യു.ഡി.എഫും ബിജെപിയും ചില മാധ്യമങ്ങളും നടത്തുന്ന അസത്യ പ്രചരണങ്ങൾ പൊതുജനം അർഹിക്കുന്ന അവജ്ഞയോടെ തളളിക്കളയുക തന്നെ ചെയ്യും
Top