ഹരാരെ:സിംബാബ്‌വെയിൽ നടക്കുന്ന അട്ടിമറി ഭരണത്തിന്റെ ഭാഗമായി മുപ്പത്തേഴു വര്‍ഷം രാജ്യം ഭരിച്ച പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ സ്വമേധയാ രാജിവെച്ചിരുന്നു.
പുറത്താക്കപ്പെട്ട മുൻ വൈസ് പ്രസിഡന്റ് എമേഴ്‌സന്‍ മന്‍ഗാഗ്വ സിംബാബ്‌വെ പ്രസിഡന്റായി വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്ന് ദേശിയ മാധ്യമം റിപ്പോർട്ട് ചെയ്തു.
എമേഴ്‌സന്‍ മന്‍ഗാഗ്വയെ പ്രസിഡന്റ് റോബര്‍ട് മുഗാബെ പുറത്താക്കിയതിനെ തുടർന്ന് രാജ്യത്ത് ഉണ്ടായ ഭരണ പ്രതിസന്ധി ശക്തമായി മാറിയിരുന്നു.
വിശ്വാസവഞ്ചന കുറ്റം ആരോപിച്ചാണ് 75 വയസുകാരനായ മന്‍ഗാഗ്വയെ മുഗാബെ പുറത്താക്കിയത്. തുടർന്ന് മുഗാബെയെ സൈന്യം വീട്ടു തടങ്കലിലാക്കുകയായിരുന്നു.
പ്രസിഡന്റിനെ ഇംപീച്ച് ചെയ്യാന്‍ സിംബാബ്‌വെ പാര്‍ലമെന്റ് നടപടി തുടങ്ങിയതിനു പിന്നാലെയാണ് മുഗാബെ രാജി വെച്ചത്.