ദുബായില്‍ ഓണ്‍ലൈന്‍ മരുന്ന് വിപണന ആപ്ലിക്കേഷനുമായി ആസ്റ്റര്‍ ഫാര്‍മസി

aster pharmacy

ഫാര്‍മസിയില്‍ പോകാതെ തന്നെ ദുബായില്‍ മരുന്ന് വാങ്ങുവാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍. ആസ്റ്റര്‍ ഫാര്‍മസിയാണ് യുഎഇയിലെ ആദ്യത്തെ ഓണ്‍ലൈന്‍ മരുന്ന് വിപണന ആപ്ലിക്കേഷന്‍ തുടങ്ങിയിരിക്കുന്നത്. ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ നടക്കുന്ന അറബ് ഹെല്‍ത്ത് ആരോഗ്യ സമ്മേളനത്തിലാണ് ആസ്റ്റര്‍ ഫാര്‍മസി മൊബൈല്‍ ആപ്ലിക്കേഷനെ കുറിച്ച് വ്യക്തമാക്കിയത്.

മൊബൈല്‍ ആപ്ലിക്കേഷനിലൂടെ മരുന്നുകള്‍ ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്യാവുന്നതാണ്. പ്ലേസ്റ്റോറിലും ആപ്പ്‌സ്റ്റോറിലും ആസ്റ്റര്‍ ഫാര്‍മസി എന്ന് സെര്‍ച്ച് ചെയ്താല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ഓര്‍ഡര്‍ ചെയ്താല്‍ ഒരു മണിക്കൂറിനുള്ളില്‍ മരുന്ന് വീട്ടിലെത്തും. യു എ ഇയില്‍ ആദ്യയാണ് ഇത്തരമൊരു സൗകര്യം ലഭ്യമാകുന്നത്. മരുന്നുകള്‍ക്ക് പുറമെ ആസ്റ്റര്‍ പുറത്തിറക്കുന്ന ആരോഗ്യ ഉല്‍പന്നങ്ങളും മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ഓര്‍ഡര്‍ ചെയ്യാവുന്നതാണ്.

Top