റിയാദ്: സൗദി അറേബ്യയില്‍ പുതിയ സിം കാര്‍ഡ് എടുക്കാനും ഇനി നാഷണല്‍ അഡ്രസ് രജിസ്‌ട്രേഷന്‍ നിര്‍ബന്ധം. ഇത് സംബന്ധിച്ച് പുതിയ നിബന്ധന ഏപ്രില്‍ പത്തിന് പ്രാബല്യത്തില്‍ വരുമെന്നാണ് മൊബൈല്‍ കമ്പനികള്‍ നല്‍കുന്ന സൂചന.
പുതിയ ലാന്‍ഡ്‌ലൈന്‍ സ്ഥാപിക്കുന്നതിനും നാഷണല്‍ അഡ്രസ് നിര്‍ബന്ധമാണ്. നിലവില്‍ മൊബൈല്‍ കണക്ഷന്‍ ഉള്ളവര്‍ നാഷണല്‍ അഡ്രസ് രജിസ്റ്റര്‍ ചെയ്ത് അതുമായി ബന്ധിപ്പിക്കണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.
ബാങ്ക് അക്കൗണ്ടുകള്‍ക്കും ഏപ്രില്‍ 13 മുതല്‍ നാഷണല്‍ അഡ്രസ് നിര്‍ബന്ധമാണെന്ന് വിവിധ ബാങ്കുകള്‍ തങ്ങളുടെ ഇടപാടുകാരെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തരത്തില്‍ അഡ്രസ് ഓണ്‍ലൈന്‍ വഴി ബന്ധിപ്പിക്കാത്തവരുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് സൗദി ബാങ്കുകളുടെ മേല്‍നോട്ടമുള്ള അതോറിറ്റി നേരത്തെ വ്യക്തമാക്കിയിരുന്നത്.