അസം: അസമില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനസ്ഥാപിച്ചു. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനസ്ഥാപിച്ചത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം കനത്ത സാഹചര്യത്തിലാണ് അസമില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.
അതേസമയം പ്രതിഷേധം ശക്തമാകുന്നതിനിടെ യുപിയില്‍ വിവിധയിടങ്ങളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിരോധിച്ചു. വന്‍ പ്രതിഷേധങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് ലക്‌നൗ, പ്രയാഗ്‌രാജ്, ഗാസിയാബാദ്, മീററ്റ്, ബറേലി, പിലിബിത്ത് എന്നിവിടങ്ങളില്‍ ഇന്റര്‍നെറ്റ് നിരോധിച്ചത്.
മധ്യപ്രദേശിലെ 44 സ്ഥലങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ പ്രതിഷേധം ശക്തിപ്പെടുത്താല്‍ ജാമിയ മിലിയയിലെ വിദ്യാര്‍ഥികള്‍ തീരുമാനിച്ചു.