തിരുവനന്തപുരം: രാജ്യത്തെ പ്രധാന നെറ്റ് വര്‍ക്കായ ഐഡിയ ,എര്‍ടെല്‍ എന്നിവ പണിമുടക്കിയതായി വിലയിരുത്തല്‍. ഇന്ന് രാവിലെ മുതലാണ് വ്യാപകമായി ഈ പ്രശ്നം അനുഭവപ്പെട്ടത്.
എവിടേക്കും കോള്‍ വിളിക്കാനോ ഇന്റര്‍നെറ്റ് കണക്ട് ചെയ്യാനോ സാധിക്കുന്നില്ല. ഇങ്ങോട്ടും കോള്‍ വരുന്നില്ല. കസ്റ്റമര്‍ കെയറിലേക്ക് വിളിച്ചിട്ടും കണക്ട് ആകുന്നില്ല.
ഇന്നു രാവിലെ മുതല്‍ പലര്‍ക്കും നെറ്റ്വര്‍ക്ക് കണക്ട് ആകുന്നതിനു തടസ്സമുണ്ടായിരുന്നു. എന്നാല്‍, തുടക്കത്തില്‍ ആരും ഇക്കാര്യം ഗൗരവത്തിലെടുത്തില്ല. താല്ക്കാലികമെന്നു കരുതി വിട്ടു.
എന്നാല്‍ മണിക്കൂറുകള്‍ കഴിഞ്ഞിട്ടും നെറ്റ്വര്‍ക്ക് ലഭിക്കാതായതോടെ ആളുകള്‍ ചിന്തിച്ച് പരക്കം പായാന്‍ തുടങ്ങി. കസ്റ്റമര്‍ കെയറിലേക്ക് വിളിച്ചപ്പോള്‍ അതും സ്വാഹ. സൈറ്റുകള്‍ സെര്‍ച്ച് ചെയ്തപ്പോള്‍ ലഭിച്ച ടോള്‍ ഫ്രീ നമ്പറുകളിലേക്ക് വിളിച്ചിട്ടും ഫലമൊന്നുമുണ്ടായില്ല.