മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി ഇനി രണ്ട് ദിവസം കൊണ്ട്. നമ്പര്‍ പോര്‍ട്ടബിലിറ്റി സംവിധാനത്തില്‍ മാറ്റം വരുത്തിയാണ് പുതിയ പദ്ധതി. നമ്പര്‍ പോര്‍ട്ട് ചെയ്യുന്ന പ്രക്രിയ കൂടുതല്‍ എളുപ്പമാക്കാനാണ് ഇതില്‍ മാറ്റം വരുത്തിയിരിക്കുന്നത്.
യുപിസി (യുണീക് പോര്‍ട്ടിങ് കോഡ്) നിര്‍മ്മിക്കുന്ന പ്രക്രിയയില്‍ പുതിയ മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ ഭേതഗതി. മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി നിയമത്തിന്റെ ഏഴാം ഭേദഗതിയനുസരിച്ചാണ് ട്രായ് പ്രാബല്യത്തില്‍ കൊണ്ടു വന്നത്. ഇതോടെ ഇനി മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യാന്‍ രണ്ട് ദിവസം മാത്രം മതി. നിലവില്‍ ഏഴു ദിവസമായിരുന്നു എടുത്തിരുന്നത്.