രാജ്യത്തെ മൊബൈല്‍ നമ്പര്‍ 13 അക്കമാകുന്നു സത്യം ഇതാണ്

sim

നിലവിലുള്ള പത്തക്ക മൊബൈല്‍ നമ്പറുകളെല്ലാം 13 അക്ക നമ്പറുകളാക്കുന്നുവെന്ന സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്ത കണ്ട് പലരും വിഷമിച്ചു. പത്തക്ക നമ്പര്‍ ഓര്‍ത്തിരിക്കാന്‍ ബുദ്ധിമുട്ടുമ്പോഴാണ് 13 അക്കം എന്നായിരുന്നു പലരുടെയും മനസ്സില്‍. എന്നാല്‍ ആ വാര്‍ത്ത പൂര്‍ണമായും ശരിയല്ലെന്നാണ് രേഖകള്‍ വെളിപ്പെടുത്തുന്നത്.

ഒക്ടോബര്‍ 18 മുതല്‍ നിലവിലുള്ള എല്ലാ മെഷീന്‍ റ്റു മെഷീന്‍ (എം ടു എം)ഉപയോക്താക്കളുടെയും മൊബൈല്‍ നമ്പറുകള്‍ 13 അക്കങ്ങളാക്കി മാറ്റാനാണ് ടെലികോം ഓപറേറ്റര്‍മാര്‍ക്ക് ടെലികോം മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എം ടു എം എന്നത് മൊബൈല്‍ ടു മൊബൈലാണെന്ന് ആളുകള്‍ തെറ്റിദ്ധരിച്ചതാണ് പ്രശ്‌നമായത്. മനുഷ്യ സഹായമില്ലാതെ മെഷീനുകള്‍ തമ്മില്‍ സന്ദേശം കൈമാറുന്നതിനുള്ളതാണ് എം ടു എം കമ്യൂണിക്കേഷന്‍.

മൊബൈല്‍ ഫോണുകളല്ലാതെ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയ്ക്കായി മൊബൈല്‍ സിംകാര്‍ഡുകള്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ തമ്മിലുള്ള വിവര വിനിമയത്തെ മെഷീന്‍ റ്റു മെഷീന്‍ ആശയവിനിമയം എന്നാണ് വിളിക്കുന്നത്. വിമാനങ്ങള്‍, കപ്പല്‍, കാറുകള്‍, സൈക്കിളുകള്‍ അങ്ങനെ നിരവധിയിടങ്ങളില്‍ മെഷീന്‍ റ്റു മെഷീന്‍ ആശയവിനിമയ ഉപകരണങ്ങള്‍ പ്രയോജനപ്പെടുത്താറുണ്ട്.

Top