മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യാനുള്ള ട്രായിയുടെ പുതിയ ഭേദഗതി നിയമം ഇന്നു മുതല്‍ നിലവില്‍ വരും. ഉപഭോക്താക്കള്‍ക്ക് മൊബൈല്‍ നമ്പര്‍ പോര്‍ട്ടബലിറ്റി (എംഎന്‍പി) സൗകര്യം കൂടുതല്‍ സുഗമമാക്കുന്നതിനാണ് ട്രായിയുടെ പുതിയ നടപടി.
ഇനിമുതല്‍ ഒരേ സര്‍ക്കിളിലുള്ള നെറ്റ് വര്‍ക്കുകളിലേക്ക് പോര്‍ട്ട് ചെയ്യാന്‍ മൂന്ന് ദിവസവും മറ്റ് സര്‍ക്കിളുകളിലെ നെറ്റ് വര്‍ക്കുകളിലേക്ക് നമ്പര്‍ പോര്‍ട്ട് ചെയ്യാന്‍ അഞ്ച് ദിവസം കൊണ്ടും സാധിക്കും. നിലവില്‍ മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യുന്നതിന് ഏഴ് ദിവസം നീണ്ട നടപടിക്രമങ്ങളാണുള്ളത്.
പുതിയ ഭേദഗതി പ്രകാരം യൂണീക് പോര്‍ട്ടിംഗ് കോഡ് ഉപയോഗിക്കുന്നതിനുള്ള മാനദണ്ഡത്തിലും ഭേദഗതി ഉണ്ട്. പോസ്റ്റ് പെയ്ഡ് കണക്ഷന്‍ ഉപയോഗിക്കുന്നവരില്‍ ബില്‍ അടക്കാത്തവര്‍ക്ക് പോര്‍ട്ട് ചെയ്യാന്‍ സാധിക്കില്ല. ഉടമസ്ഥാവകാശം മാറ്റുന്നതിന് അപേക്ഷ നല്‍കിയവര്‍ക്കും നിയമ നടപടി നേരിടുന്ന നമ്പറുകള്‍ക്കും പുതിയ ഭേദഗതി പ്രകാരം പോര്‍ട്ട് ചെയ്യാന്‍ സാധിക്കില്ല. പോര്‍ട്ടിംഗിന് 6.46.രൂപ ഈടാക്കുകയും ചെയ്യും.