ജോധ്പുർ: അതീവ സുരക്ഷയിലുള്ള ജോധ്പുർ സെൻട്രൽ ജയിലിൽ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ മൊബൈൽ ഫോണുകളും മയക്കുമരുന്നും പിടികൂടി. 21 മൊബൈൽ ഫോണുകളും 20 ഗ്രാം ഹാഷിഷുമാണ് പിടിച്ചെടുത്തത്.
ജയിലിനുള്ളിലേക്ക് പുറത്തുനിന്ന് എറിഞ്ഞവയാണ് ഇവയെന്ന് അധികൃതർ സംശയിക്കുന്നു. ആധുനിക മോഡലിലുള്ള മൊബൈൽ ഫോണുകളാണ് അധികൃതർ കണ്ടെടുത്തിരിക്കുന്നതെന്നാണ് സൂചന. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
രാജ്യത്തെ ഏറ്റവും സുരക്ഷയുള്ള ജയിൽ എന്നാണ് ജോധ്പുർ സെൻട്രൽ ജയിലിനെ വിശേഷിപ്പിക്കുന്നത്. കൊടുംകുറ്റവാളികളെയും ഭീകരെയുമാണ് ഇവിടെ പാർപ്പിച്ചിട്ടുള്ളത്.