ലക്‌നോ: വൈദ്യുതി തടസ്സം രൂക്ഷമായതോടെ മൊബൈല്‍ ഫ്‌ളാഷ് വെളിച്ചത്തില്‍ ചികിത്സിക്കേണ്ട ഗതികേടില്‍ യുപിയിലെ ഡോക്ടര്‍മാര്‍. ഉത്തര്‍പ്രദേശിലെ സംഭാലില്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം.
ഡോക്ടര്‍മാരുടെ ഇരുണ്ട മുറിയില്‍ മൊബൈല്‍ ഫ്‌ളാഷ് വെളിച്ചാത്തിലാണ് ചികിത്സ നടത്തുന്നത്. ഗുരുതരാവസ്ഥയിലുള്ള രോഗികളെപ്പോലും ഇത്തരത്തില്‍ ചികിത്സിക്കേണ്ടി വരുന്നതിനെക്കുറിച്ച് ഡോക്ടര്‍മാര്‍ നിരവധി തവണ പരാതിപ്പെട്ടിട്ടും നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നാണ് സൂചന.
വൈദ്യുതി വേണ്ട സമയത്ത് ലഭ്യമാകാത്തത് കാരണം നിരവധി പ്രശ്നങ്ങളാണ് നിലവില്‍ ആശുപത്രി നേരിടുന്നത്. പല തവണ ഇക്കര്യം പറഞ്ഞ് അധികൃതരെ സമീപിച്ചിരുന്നുവെങ്കിലും വിഷയത്തില്‍ കാര്യമായ നടപടികള്‍ സ്വീകരിക്കാന്‍ അവര്‍ തയാറായില്ലെന്ന ആരോപണങ്ങളും ശക്തമാണ്.
വൈദ്യുതി മുടങ്ങുമ്പോള്‍ പ്രവര്‍ത്തിക്കാന്‍ യാതൊരു സംവിധാനവുമില്ലാതെ ശോചനീയാവസ്ഥയിലാണ് ആശുപത്രി.