ബംഗളൂരു: കര്‍ണാടകയില്‍ കോളജ് വിദ്യാര്‍ത്ഥികളുടെ മൊബൈല്‍ ഫോണുകള്‍ പ്രിന്‍സിപ്പല്‍ ചുറ്റികകൊണ്ട് അടിച്ചുപൊട്ടിക്കുന്ന വീഡിയോ വൈറലാകുന്നു. സിര്‍സിയിലെ ശാന്തിനഗര്‍ എം.ഇ.എസ് ചൈതന്യ പി.യു കോളജ് പ്രിന്‍സിപ്പല്‍ ആര്‍.എം.ഭട്ട് ആണ് വിദ്യാര്‍ത്ഥികളുടെ ഫോണുകള്‍ തല്ലിപ്പൊട്ടിച്ച് സമൂഹമാധ്യമങ്ങളില്‍ തരംഗമായത്.
ചൈതന്യ പി.യു കോളജില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്കുണ്ട്. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ അധികൃതരുടെ നിര്‍ദ്ദേശം ചെവിക്കൊള്ളാതെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുവരികയായിരുന്നു. ഇതിനിടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്താല്‍ നശിപ്പിക്കുമെന്ന് പ്രിന്‍സിപ്പല്‍ മുന്നറിയിപ്പും നല്‍കി. ക്ലാസ് നടക്കുന്നതിനിടയിലും വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ ഉപയോഗിക്കാന്‍ തുടങ്ങിയതോടെയാണ് പ്രിന്‍സിപ്പല്‍ നേരിട്ടിറങ്ങിയത്.
വ്യാഴാഴ്ച നടന്ന മിന്നല്‍ പരിശോധനയില്‍ 16 മൊബൈല്‍ ഫോണുകളാണ് പിടിച്ചെടുത്തത്. ഇതോടെ കോളജ് ഹാളില്‍ വിദ്യാര്‍ത്ഥികള്‍ എത്തിച്ചേരാന്‍ പ്രിന്‍സിപ്പല്‍ നിര്‍ദ്ദേശം നല്‍കി. ഇവിടെവച്ച് വിദ്യാര്‍ത്ഥികളുടെ മുന്നില്‍ പിടിച്ചെടുത്ത മൊബൈല്‍ ഫോണുകള്‍ പ്രിന്‍സിപ്പല്‍ ഭട്ട് ചുറ്റികയ്ക്ക് അടിച്ചുപൊട്ടിക്കുകയായിരുന്നു.