വിവര ചോര്‍ച്ച: പെന്റഗണില്‍ മൊബൈല്‍ ഫോണുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു

pentagon

വാഷിംഗ്ടണ്‍: പെന്റഗണില്‍ മൊബൈല്‍ ഫോണുകളുടെയും മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങളുടെയും ഉപയോഗത്തിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള പുതിയ നയം യുഎസ് പ്രതിരോധ വകുപ്പ് അവതരിപ്പിച്ചു. അതിപ്രധാന വിവരങ്ങള്‍ ചോരുന്ന പശ്ചാത്തലത്തിലാണ് നടപടി.

പെന്റഗണ്‍ കെട്ടിടത്തിനുള്ളില്‍ തുടര്‍ന്നും മൊബൈല്‍ ഫോണുകള്‍ കൊണ്ടുപോകാം. ക്ലാസ്സിഫൈഡ് രേഖകള്‍ സൂക്ഷിച്ചിട്ടുള്ള പെന്റഗണ്‍ ഓഫീസുകളിലും പൊതുഇടങ്ങളിലും മൊബൈല്‍ പ്രവേശിപ്പിക്കാം. നിലവില്‍ അതീവ രഹസ്യ സ്വഭാവമുള്ള രേഖകള്‍ സൂക്ഷിച്ചിരിക്കുന്നയിടത്തേക്കും ഇവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നിടത്തേക്കും മൊബൈലുകള്‍ കൊണ്ടുപോകാന്‍ അനുവാദമില്ല.

പുതിയ നയം ആറുമാസത്തിനുള്ളില്‍ പൂര്‍ണമായും നടപ്പിലാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥര്‍, സന്ദര്‍ശകര്‍ തുടങ്ങിയവര്‍ക്ക് ഇത് ബാധകമായിരിക്കും. മൊബൈല്‍, ലാപ്‌ടോപ്പ്, ടാബ്ലെറ്റ്‌സ്, സ്മാര്‍ട്ട് വാച്ച് എന്നിവയും മറ്റ് പോര്‍ട്ടബിള്‍ ഇലക്ട്രോണിക് ഉപകരണങ്ങളും നിയന്ത്രണ പരിധിയില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു.

Top