പാറ്റ്‌ന: ഉന്നതതല യോഗങ്ങളില്‍ ബീഹാര്‍ സര്‍ക്കാര്‍ മൊബൈല്‍ ഫോണുകള്‍ നിരോധിച്ചു. മൊബൈല്‍ ഫോണുകളുടെ ഉപയോഗം വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇത്തരത്തിലൊരു നടപടി എടുത്തിരിക്കുന്നത്. ഇതുസംബന്ധിച്ച ഉത്തരവ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അമിര്‍ സുബ്ഹാനി പുറത്തിറക്കിയിട്ടുണ്ട്.
ഉന്നതതല യോഗങ്ങളില്‍ ഫോണുകള്‍ ഉപയോഗിക്കുന്നത് തടയുന്നതിന് പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി, വകുപ്പ് മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, ഡെപ്യൂട്ടി കമ്മീഷണര്‍, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗങ്ങളില്‍ മറ്റ് ഉദ്യോഗസ്ഥര്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.