മൊബൈല്‍ ഷോപ്പുകളും വര്‍ക്ക് ഷോപ്പുകളും ആഴ്ചയില്‍ ചില ദിവസങ്ങളില്‍ തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ മൊബൈല്‍ ഷോപ്പുകളും വര്‍ക്ക് ഷോപ്പുകളും ആഴ്ചയില്‍ ഒന്നും രണ്ടും ദിവസങ്ങള്‍ വച്ച് തുറക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇലക്ട്രോണിക്‌സ് ഷോപ്പുകള്‍ തുറക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഞായറാഴ്ച മൊബൈല്‍ കടകളും ഞായര്‍, വ്യാഴം ദിവസങ്ങളില്‍ വര്‍ക്ക് ഷോപ്പുകളും പ്രവര്‍ത്തിക്കും. ആ ദിവസങ്ങളില്‍ സ്‌പെയര്‍ പാര്‍ട്‌സ് കടകള്‍ കൂടി തുറക്കും. ഓരോ പ്രദേശത്തെയും രജിസ്‌ട്രേഡ് ഇലക്ട്രീഷന്‍മാര്‍ക്ക് ആവശ്യമായ റിപ്പയറുകള്‍ നടത്താന്‍ വീടുകളില്‍ പോകാന്‍ അനുമതി ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഫ്‌ലാറ്റുകളില്‍ നിലവിലുള്ള കേന്ദ്രീകൃത സംവിധാനത്തിന് തകരാര്‍ സംഭവിച്ചാല്‍ അത് റിപ്പയര്‍ ചെയ്യാന്‍ പോകുന്നവര്‍ക്കും അനുമതി നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top