ചൈനീസ് സ്മാര്‍ട്ഫോണ് ബ്രാന്‍ഡായ വാവേയുടെ പി40 പ്രോ പ്ലസ് ഫോണ്‍ അവതരിപ്പിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ യൂട്യൂബ് വഴി ഓണ്‍ലൈന്‍ സ്ട്രീമിങിലൂടെയാണ് അവതരണ പരിപാടി സംഘടിപ്പിച്ചത്. 1399 യൂറോയാണ് ഇതിന് (1,15224 രൂപ) ഇതിന്റെ വില.
പി40 പ്രോ റിയര്‍ ക്യാമറയില്‍ അഞ്ച് സെന്‍സറുകളാണുള്ളത്. ജര്‍മന്‍ കമ്പനിയായ ലെയ്കയാണ് വാവേയ്ക്ക് ക്യാമറ തയ്യാറാക്കി നല്‍കിയത്. ഇതില്‍ 50 എംപി വൈഡ് ആംഗിള്‍ ക്യാമറ, 40 എംപി അള്‍ട്രാ വൈഡ് ക്യാമറ, 8എംപി 3ഃ സൂം ടെലിഫോട്ടോ ലെന്‍സ്, 8എംപി പെരിസ്‌കോപിക് 10ഃ സൂം ടെലിഫോട്ടോ ക്യാമറ, ഡെപ്ത് ഫേസിങിനായുള്ള 3ഡി ക്യാമറ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.32 എംപിയാണ് ഫോണിന്റെ സെല്‍ഫി ക്യാമറ.
6.58 ഇഞ്ച് ഡിസ്‌പ്ലേയാണ് പി40 പ്രോ പ്ലസിനുള്ളത്.വശങ്ങളിലേക്ക് ഇറങ്ങി നില്ക്കും വിധമുള്ള ഓവര്‍ ഫ്ളോ ഡിസ്പ്ലേയാണ് ഫോണിനുള്ളത്.4200 എംഎഎച്ച് ആണ് ഫോണിന്റെ ബാറ്ററി കപ്പാസിറ്റി. 40 വാട്ട് വയര്‍ലെസ് ഫാസ്റ്റ് ചാര്‍ജിങ് ആണിതില്‍.