ആപ്പിള്‍ ഐഫോണ്‍ എസ്ഇ 2 മാര്‍ച്ചില്‍ പുറത്തിറങ്ങിയേക്കും

പ്പിള്‍ ഐഫോണ്‍ എസ്ഇ പിന്‍ഗാമിയെക്കുറിച്ചുള്ള വിവരങ്ങള്‍ കുറച്ച് കാലമായി പുറത്തുവരുന്നു. കാത്തിരിപ്പിന് വിരാമമിട്ട് ഫോണ്‍ വിപണിയില്‍ എത്തിയേക്കും. ഐഫോണിനെ, ആപ്പിള്‍ ഐഫോണ്‍ എസ്ഇ 2 എന്നാണ് ചിലര്‍ വിളിക്കുന്നത്. ഇത് മാര്‍ച്ച് പകുതിയോടെ പുറത്തിറങ്ങുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന.

2017 ല്‍ അവതരിപ്പിച്ച ഐഫോണ്‍ 8 ല്‍ നിന്നാണ് ഐഫോണ്‍ എസ്ഇയുടെ രൂപകല്‍പ്പന. പുതിയ ഫോണില്‍ 4.7 ഇഞ്ച് സ്‌ക്രീന്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ചൈനയില്‍ ഫോണിന്റെ ട്രയല്‍ പ്രൊഡക്ഷനും ആപ്പിള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഐഫോണ്‍ എസ്ഇ 2 ല്‍ ടച്ച് ഐഡി ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ആപ്പിള്‍ നിലനിര്‍ത്തുമെന്നാണ് സൂചന.

4.7 ഇഞ്ച് ഐപിഎസ് എല്‍സിഡി റെറ്റിന ഡിസ്പ്ലേയും എ 13 ബയോണിക് പ്രോസസറാണ് ഇത് നല്‍കുന്നത്. കൂടാതെ, സിംഗിള്‍ റിയര്‍ ക്യാമറ, 3 ജിബി റാം, 64 ജിബി അല്ലെങ്കില്‍ 128 ജിബി ഇന്റേണല്‍ സ്റ്റോറേജ് ഫോണിന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്പേസ് ഗ്രേ, സില്‍വര്‍, റെഡ് കളര്‍ ഓപ്ഷനുകളില്‍ ഫോണുകള്‍ പുറത്തിറക്കിയേക്കും.

Top