പരസ്യങ്ങളിൽ തിരിമറി; കമ്പനികള്‍ക്ക് കോടികള്‍ തിരികെ നല്‍കാനൊരുങ്ങി ഗൂഗിള്‍

Google

രസ്യങ്ങളിൽ തിരിമറി കണ്ടെത്തിയതിനെ തുടര്‍ന്ന് പരസ്യകമ്പനികളില്‍ നിന്നും ഈടാക്കിയ തുക തിരികെ നല്‍കാനൊരുങ്ങി ഗൂഗിള്‍ ഇന്ത്യ.

പരസ്യങ്ങളില്‍ അസാധാരണമായ രീതിയില്‍ വന്‍ തോതില്‍ ക്ലിക്കുകള്‍ ലഭിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഗൂഗിളിന്റെ തീരുമാനം.

ഇതു സംബന്ധിച്ച് വിശദമായ വിവരങ്ങളൊന്നും തന്നെ ഗൂഗിള്‍ പുറത്ത് വിട്ടിട്ടില്ല. അതേസമയം പരസ്യങ്ങളില്‍ തിരിമറിചെയ്യുന്നവരെ നീക്കം ചെയ്യാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് ഗൂഗിള്‍ വക്താവ് ചില ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു.

പരസ്യങ്ങള്‍ക്ക് നല്‍കുന്ന ക്ലിക്കുകളുടെ അടിസ്ഥാനത്തിലാണ് പരസ്യകമ്പനികളില്‍ ഒരോ പരസ്യവും കച്ചവടം ചെയ്യപ്പെടുന്നത്.

പരസ്യദാതാക്കളും പ്രസാധകരുമായി ഓണ്‍ലൈന്‍ വിലപേശല്‍ നടത്തുന്ന ഡബിള്‍ ക്ലിക്ക് ബിഡ് മാനേജര്‍ എന്ന സംവിധാനം വഴിയാണ് ഗൂഗിള്‍ പരസ്യങ്ങള്‍ നല്‍കുന്നത്.

പരസ്യങ്ങളുടെ ക്ലിക്കുകള്‍ യാന്ത്രികമാക്കുന്ന ഓട്ടോമേഷന്‍ ബോട്ട് പ്രോഗ്രാമുകള്‍ ഉപയോഗിച്ചാണ് പരസ്യങ്ങളുടെ ക്ലിക്കുകളില്‍ തിരിമറി നടത്തിയത്.

2017-ല്‍ 65 ലക്ഷം ഡോളറിന്റെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. അതിനാൽ വലിയൊരു തുക തന്നെ പരസ്യ ദാതാക്കള്‍ക്ക് ഗൂഗിള്‍ തിരികെ നല്‍കേണ്ടതായി വരും.

Top