നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമുകളിലെ 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കായി മോഡല്‍ ഹോം

തിരുവനന്തപുരം: വിവിധ പ്രായത്തിലുള്ളവര്‍, പഠന നിലവാരത്തില്‍ മിടുക്കരായവര്‍, മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍,ഗര്‍ഭിണികള്‍, പാലൂട്ടുന്ന അമ്മമാര്‍, കഠിനമായ മാനസികാഘാതം ഉള്ളവര്‍ എന്നിവര്‍ ഒരുമിച്ചാണ് നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമുകളില്‍ താമസിക്കുന്നത്. ഇതിലൂടെയുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കുന്നതിനും ഓരോ വിഭാഗത്തിനും പ്രത്യേക പരിചരണം ആവശ്യമായതിനാലുമാണ് ഇത്തരത്തിലുള്ള കുട്ടികള്‍ക്ക് വേണ്ടി മാത്രം മോഡല്‍ ഹോം ആരംഭിക്കുകയാണ്.

കുടുംബാന്തരീക്ഷം നിലനിര്‍ത്തുന്ന തരത്തിലായിരിക്കും മോഡല്‍ ഹോമിന് രൂപം നല്‍കുന്നത്. മോഡല്‍ ഹോം സാക്ഷാത്ക്കരിക്കുന്നതിനായി 11.40 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. കുട്ടികളുടെ ശാരീരികവും മാനസികവുമായ വികാസത്തിന് ഉതകുന്ന തരത്തില്‍ ആയിരിക്കും മോഡല്‍ ഹോമുകള്‍ പ്രവര്‍ത്തിക്കുക. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലുള്ള കുട്ടികള്‍ക്ക് വേണ്ടി കോഴിക്കോട് കേന്ദ്രമാക്കി പ്രാഥമികമായി ഒരു മോഡല്‍ ഹോം ആരംഭിക്കുന്നതിനുള്ള ഭരണാനുമതിയാണ് നല്‍കിയിട്ടുള്ളത്.

Top