ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ ചെറു ഭൂചലനം. റിക്ടര്‍സ്‌കെയിലില്‍ 5.2 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. വെള്ളിയാഴ്ച വൈകുന്നേരം 6.55 ന് ആണ് ഭൂചനം അനുഭവപ്പെട്ടത്.
തജികിസ്ഥാന്‍-സിന്‍ജിയാംഗ് റീജിയണായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. പരിക്കോ ആള്‍നാശമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നാശനഷ്ടങ്ങളും ഉണ്ടായതായി റിപ്പോര്‍ട്ടില്ല.