മാര്‍ക്ക്ദാനം നല്‍കിയതില്‍ തെറ്റ് പറ്റിയെന്ന് സമ്മതിച്ച് എംജി സര്‍വകലാശാല

തിരുവനന്തപുരം : മാര്‍ക്ക്ദാനം നല്‍കിയതില്‍ തെറ്റ് പറ്റിയെന്ന് സമ്മതിച്ച് എംജി സര്‍വകലാശാല. മാര്‍ക്ക് ദാനം നല്‍കാന്‍ ഫയല്‍ അദാലത്തിന് അധികാരമില്ലെന്നും, അക്കാദമിക് കൗണ്‍സിലിന്റെ പരിഗണനയ്ക്കയച്ച വിസിയുടെ നടപടിയില്‍ പിഴവുണ്ടെന്നുമാണ് വിശദീകരണം.

എന്നാല്‍ വിസിയെ തള്ളി സിന്‍ഡിക്കേറ്റ് അംഗം പി.കെ. ഹരികുമാര്‍ രംഗത്തെത്തി. സ്‌പെഷ്യല്‍ മോഡറേഷനായി ഒരുമാര്‍ക്ക് നല്‍കാന്‍ ഫയല്‍ അദാലത്തില്‍ തീരുമാനിച്ചിരുന്നുവെന്നും സെക്ഷനില്‍ നിന്ന് എതിര്‍പ്പുയര്‍ന്നതോടെ തീരുമാനം പിന്‍വലിച്ചുവെന്നും ഹരികുമാര്‍ അറിയിച്ചു.

Top