മനുഷ്യകടത്തും, അടിമത്തവും ബ്രിട്ടനില്‍ വര്‍ധിക്കുന്നു; ആദ്യ പത്തില്‍ ഇന്ത്യയും

traffcking

ലണ്ടന്‍: മനുഷ്യ കടത്തായും അടിമകളായും യുകെയിലെത്തുന്ന ഇന്ത്യന്‍ പൗരന്മാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്. 2016-ല്‍ 100 പേരുണ്ടായിരുന്നത് 2017-ഓടെ 140-തായി വര്‍ധിച്ചെന്നാണ് റിപ്പോര്‍ട്ട്. ബ്രിട്ടനിലെ നാഷണല്‍ ക്രൈം ഏജന്‍സി കഴിഞ്ഞ ദിവസമാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. പട്ടികയിലെ ആദ്യ പത്തില്‍ ഒന്‍പതാം സ്ഥാനത്താണ് ഇന്ത്യ.

നാഷണല്‍ ക്രൈം ഏജന്‍സിയുടെ(എന്‍സിഎ) കണക്കനുസരിച്ച് തൊഴില്‍ ചൂഷണത്തിനിരയായി 90 പേരും, വീട്ടുവേലയ്ക്കായെത്തിയത് 25-പേരും, ലൈംഗീക ചൂഷണത്തിനിരയായവര്‍ 18 പേരുമാണെന്നാണ് വെളിപ്പെടുത്തല്‍.

വീട്ടു ജോലിക്കാരി എന്ന നിലയിലാണ് പലരും സ്വകാര്യ വിസയില്‍ ബ്രിട്ടനില്‍ എത്തുന്നത്. ചാരിറ്റി സംഘടനകളായ ബ്ലാക്ക് ഹോള്‍ സിസ്‌റ്റേഴ്‌സ്, കല്ല്യണ്‍ തുടങ്ങിയവര്‍ വഴിയാണ് പലരും പുതിയ അടിമത്വത്തിലേക്ക് ബ്രിട്ടനിലേക്ക് എത്തുന്നതെന്നാണ് ക്രൈ വിഭാഗം വെളിപ്പെടുത്തുന്നത്.

ബ്രിട്ടനിലേക്കുള്ള മനുഷ്യ കടത്തും, അടിമകളും വര്‍ധിച്ചു വരുന്നതില്‍ വളരെ ആശങ്കയിലായിരുന്നു രാജ്യം. പ്രധാനമായും 116 രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇപ്രകാരം ബ്രിട്ടനില്‍ എത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഏറ്റവും കൂടുതല്‍ പേര്‍ അല്‍ബേനിയയില്‍ നിന്നും വിയറ്റ്‌നാമില്‍ നിന്നുള്ളവരാണ്. ഇതേതുടര്‍ന്ന് ഇപ്പോഴത്തെ പ്രധാന മന്ത്രി തെരേസ മെയ്, സെക്രട്ടറിയായിരുന്ന കാലത്ത് അടിമത്വത്തിനെതിരെ പാര്‍ലമെന്റില്‍ നിയമം കൊണ്ടു വന്നിരുന്നു. മോഡേണ്‍ സ്ലേവറി ആക്ട്, 2015-ലാണ് ഇത് നിലവില്‍ വന്നത്.

നിയമം നടപ്പിലാക്കുന്നതും വലിയ വെല്ലുവിളിയാണെന്നും, നിയമം ശക്തമായി രാജ്യത്ത് നടപ്പിലാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും
എന്‍സിഎ ഡയറക്ടര്‍ കെര്‍ പറഞ്ഞു. ചൂഷണത്തിനിരയാകുന്നവര്‍ താരതമ്യേന എന്തിനും തയാറാണ്. കൂടുതല്‍ പേരും പോണ്‍സൈറ്റുകളിലും മറ്റും ജീവിത മാര്‍ഗ്ഗം കണ്ടെത്തുന്നു. അതേസമയം ലണ്ടനു പുറത്തും ഇത്തരം പ്രശ്‌നങ്ങള്‍ വര്‍ധിക്കുന്നുണ്ടെന്നാണ് എന്‍സിഎ വ്യക്തമാക്കുന്നത്.

ആധുനിക അടിമത്തവും, കടത്തും ക്രിമിനല്‍ കുറ്റമാണെന്നും സമൂഹത്തിലെ ഏറ്റവും ദുര്‍ബലരായവരാണ് ഇത്തരം ചതികുഴികളില്‍ വീണു പോകുന്നതെന്നും മന്ത്രി വിക്ടോറിയ അട്കിന്‍സ് പറഞ്ഞു. ആധുനിക അടിമത്വത്തിനെ കുറിച്ച് എല്ലാവര്‍ക്കും അവബോധം നല്‍കണമെന്നും ഇത്തരം ചതികുഴികളില്‍ ഇനി ആരും വീഴരുതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Top