ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ രണ്ടാം മന്ത്രിസഭയിലെ പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നു. 43 മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക. മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാംഗവും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ നാരായണ്‍ റാണെ ആദ്യം സത്യപ്രതിജ്ഞ ചെയ്തു. തുടര്‍ന്ന് അസം മുന്‍മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ സത്യപ്രതിജ്ഞ ചെയ്തു. ഒന്നാം മോദി മന്ത്രിസഭയില്‍ കായികമന്ത്രിയായിരുന്നു അദ്ദേഹ.
മധ്യപ്രദേശില്‍ നിന്നുള്ള ഡോ. വിരേന്ദ്ര കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു. മധ്യപ്രദേശില്‍നിന്നുള്ള ലോക്‌സഭാംഗം ജ്യോതിരാദിത്യ സിന്ധ്യ സത്യപ്രതിജ്ഞ ചെയ്തു. ബിഹാറില്‍നിന്നുള്ള രാജ്യസഭാംഗം രാംചന്ദ്ര പ്രസാദ് സത്യപ്രതിജ്ഞ ചെയ്തു. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ്. ഒഡിഷയില്‍നിന്നുള്ള രാജ്യസഭാംഗം അശ്വിനി വൈഷ്ണവ് സത്യപ്രതിജ്ഞ ചെയ്തു. ബിഹാറില്‍ നിന്നുള്ള ലോക്‌സഭാംഗം പശുപതി കുമാര്‍ പരസ് സത്യപ്രതിജ്ഞ ചെയ്തു.
കിരണ്‍ റിജുജു സത്യപ്രതിജ്ഞ ചെയ്തു. രാജ് കുമാര്‍ സിങ് ക്യാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഹര്‍ദീപ് സിങ് പുരി സത്യപ്രതിജ്ഞ ചെയ്തു. മന്‍സുക് മാണ്ഡവ്യ സത്യപ്രതിജ്ഞ ചെയ്തു. ഭൂപേന്ദ്ര യാദവ് ക്യാബിനറ്റ് മന്ത്രിയായി. പര്‍ഷോത്തം രൂപാല സത്യപ്രതിജ്ഞ ചെയ്തു. ജി. കിഷന്‍ റെഡ്ഡി സത്യപ്രതിജ്ഞ ചെയ്തു. കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്നു. അനുരാഗ് സിങ് താക്കൂര്‍ ക്യാബിനറ്റ് മന്ത്രിയായി. കേന്ദ്ര ധനകാര്യ വകുപ്പ് സഹമന്ത്രിയായിരുന്നു. യുപി ലോക്‌സഭാംഗം പങ്കജ് ചൗധരി സത്യപ്രതിജ്ഞ ചെയ്തു.
യുപിയിലെ മിര്‍സപുരില്‍ നിന്നുള്ള ലോക്‌സഭാംഗം അനുപ്രിയ സിങ് പട്ടേല്‍ സത്യപ്രതിജ്ഞ ചെയ്തു. ഒന്നാം മോദി സര്‍ക്കാരില്‍ ആരോഗ്യ സഹമന്ത്രിയായിരുന്നു. യുപിയില്‍ നിന്നുള്ള ലോക്‌സഭാംഗം സത്യപാല്‍ സിങ് ഭാഗേല്‍ സത്യപ്രതിജ്ഞ ചെയ്തു. കര്‍ണാടകയിലെ ഉടുപിയിലെ ചിക്മംഗളൂരുവില്‍നിന്നുള്ള എംപി ശോഭ കരന്ദലാജെ സത്യപ്രതിജ്ഞ ചെയ്തു. കര്‍ണാടകയിലെ ഉടുപിയിലെ ചിക്മംഗളൂരുവില്‍നിന്നുള്ള എംപി ശോഭ കരന്ദലാജെ സത്യപ്രതിജ്ഞ ചെയ്തു. യുപിയില്‍ നിന്നുള്ള ഭാനുപ്രതാപ് സിങ് വര്‍മ സത്യപ്രതിജ്ഞ ചെയ്തു. ഗുജറാത്തില്‍ നിന്നുള്ള ദര്‍ശന വിക്രം ജര്‍ദോഷ് സത്യപ്രതിജ്ഞ ചെയ്തു.
ന്യൂഡല്‍ഹി നിയോജകമണ്ഡലത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗ മീനാക്ഷി ലേഖി സത്യപ്രതിജ്ഞ ചെയ്തു. ജാര്‍ഖണ്ഡിലെ കൊടര്‍മയില്‍നിന്നുള്ള എംപി അന്നപൂര്‍ണ ദേവി സത്യപ്രതിജ്ഞ ചെയ്തു. എ. നാരായണസ്വാമി സത്യപ്രതിജ്ഞ ചെയ്തു. യുപി മോഹനന്‍ലാല്‍ഗഞ്ച് എംപി കൗശല്‍ കിഷോര്‍ സത്യപ്രതിജ്ഞ ചെയ്തു. ഉത്തരാഖണ്ഡിലെ നൈനിറ്റാളില്‍ നിന്നുള്ള അജയ് ഭട്ട് സത്യപ്രതിജ്ഞ ചെയ്തു. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബി.എല്‍. വര്‍മ സത്യപ്രതിജ്ഞ ചെയ്തു.
കര്‍ണാടകയില്‍നിന്നുള്ള ഭഗ്‌വന്ത് ഖൂബ സത്യപ്രതിജ്ഞ ചെയ്തു. കപില്‍ മൊറേശ്വര്‍ പാട്ടീല്‍ സത്യപ്രതിജ്ഞ ചെയ്തു. ത്രിപുരയില്‍നിന്നുള്ള പ്രതിമ ഭൗമിക് സത്യപ്രതിജ്ഞ ചെയ്തു. ബംഗാള്‍ ബാംഗുരയില്‍നിന്നുള്ള ലോക്‌സഭാംഗം സുഭാസ് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തു. ഭഗവത് കിഷന്‍ റാവു കരാഡ് സത്യപ്രതിജ്ഞ ചെയ്തു. മണിപ്പൂരില്‍നിന്നുള്ള ഡോ. രാജ്കുമാര്‍ രഞ്ജന്‍ സിങ് സത്യപ്രതിജ്ഞ ചെയ്തു. മഹാരാഷ്ട്രയില്‍നിന്നുള്ള ഡോ. ഭാരതി പ്രവീണ്‍ പവാര്‍ സത്യപ്രതിജ്ഞ ചെയ്തു.
ബിശ്വേശ്വര്‍ തുഡു, ശന്തനു ഠാക്കൂര്‍, ഡോ. മു!ഞ്ചപര മഹേന്ദ്രഭായ്, ജോണ്‍ ബര്‍ല, ഡോ. എല്‍. മുരുകന്‍, നിഷിധ് പ്രമാണിത് തുടങ്ങിയവരും സത്യപ്രതിജ്ഞ ചെയ്തു.