വില്ലുപുരം: രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളെയാകെ കോണ്‍ഗ്രസ് അപമാനിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തങ്ങള്‍ക്ക് അനുകൂലമല്ല എന്ന ഒറ്റ കാരണത്താല്‍ രാജ്യത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടി സുപ്രീംകോടതി വിധിയെ പോലും ചോദ്യം ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.
അടിയന്തരാവസ്ഥകാലത്തിലെ പോലെ കോണ്‍ഗ്രസ് പാര്‍ട്ടി കൂടുതല്‍ വഞ്ചകരായി മാറുകയാണ്. സിഎജി, ആര്‍മി, സുപ്രീംകോടി എന്നിങ്ങനെ ജനാധിപത്യ സംവിധാനങ്ങളെയാകെ കോണ്‍ഗ്രസ് അപമാനിച്ചെന്നും മോദി വ്യക്തമാക്കി.
തമിഴ്‌നാട്ടിലെ വെല്ലൂര്‍, കാഞ്ചീപുരം, വില്ലുപുരം തുടങ്ങിയ ജില്ലകളിലെ ബൂത്ത് തലത്തിലുള്ള പ്രവര്‍ത്തകരുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനത്തിലൂടെ നടത്തിയ സംവാദത്തിലാണ് മോദിയുടെ പരാമര്‍ശങ്ങള്‍.