പുതുച്ചേരി: മുതിര്‍ന്ന് കോണ്‍ഗ്രസ് നേതാവും പുതുച്ചേരി മുന്‍ മുഖ്യമന്ത്രിയുമായിരുന്ന വി നാരായണ സ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ വന്‍ദുരന്തമായിരുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്‍ഡിഎ ഇലക്ഷന്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പശ്ചിമബംഗാള്‍, ആസാം, കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ എന്‍ഡിഎയ്ക്ക് വന്‍ വിജയതരംഗമാണ് കാണാന്‍ സാധിക്കുന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഏപ്രില്‍ ആറിനാണ് പുതുച്ചേരിയില്‍ തെരഞ്ഞെടുപ്പ്.
കാലങ്ങളായി പ്രവര്‍ത്തന രഹിതമായി അവശേഷിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ പട്ടികയില്‍ പുതുച്ചേരി പ്രത്യേക സ്ഥാനമാണുള്ളത്. വിദ്യാഭ്യാസം, പിന്നാക്ക വിഭാഗത്തിലുള്ളവരുടെ ക്ഷേമം എന്നീ മേഖലകളില്‍ പുതുച്ചേരി സര്‍ക്കാര്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടു എന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിരവധി തെരഞ്ഞെടുപ്പുകളെ നേരിട്ടിട്ടുണ്ടെന്നും എന്നാല്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പ് വളരെ പ്രത്യേകതയുള്ളതാണെന്നും മോദി പറഞ്ഞു. മുന്‍ മുഖ്യമന്ത്രിയുടെ കുടുബവുമായി നേരിട്ട് ബന്ധമുള്ള അഴിമതിയെക്കുറിച്ച് കോണ്‍ഗ്രസ് എംഎല്‍എമാര്‍ പരസ്യമായി പറയുന്നുണ്ടെന്നും മോദി ആരോപിച്ചു.